Share this Article
ഓൺലൈൻ ട്രേഡിംഗിലൂടെ കോടികളുടെ തട്ടിപ്പ്
Defendant

ഇടുക്കി കുമളിയിൽ ഓൺലൈൻ ട്രേഡിംഗിലൂടെ രണ്ടേകാൽ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ എറണാകുളം സ്വദേശി അറസ്റ്റിൽ. കേസിലെ മുഖ്യകണ്ണിയായ ടി. എം ബിനോയിനെയാണ് ഇടുക്കി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

മികച്ച ലാഭമുണ്ടാക്കാം എന്ന വാഗ്ദാനം നൽകി വിവിധ അക്കൌണ്ടുകളിലേക്ക് തുക മാറ്റിപ്പിച്ചായിരുന്നു തട്ടിപ്പ്. ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപിൻറെ  നിർദ്ദേശത്തെത്തുടർന്ന് ഇടുക്കി ഡി.സി.ആർ.ബി, ഡി.വൈ.എസ്.പി, കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. പ്രതിയെ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories