വയനാട് വെള്ളമുണ്ടയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബ് ആണ് മരിച്ചത്. സംഭവത്തില്‍ യുപി സ്വദേശി മുഹമ്മദ് ആരിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു ഇതരസംസ്ഥാന തൊഴിലാളിയുടെ ഓട്ടോറിക്ഷയിലാണ് മൃതദേഹം ഉപേക്ഷിക്കുന്നതിനായി മൂളിത്തോട് പാലത്തിനടുത്ത് എത്തിയത്.
സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് ബാഗുകള്‍ കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു