ഇടുക്കിയിൽ ചില്ലറ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച രണ്ട് കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയിൽ മേലെചിന്നാര്‍ സ്വദേശി ജോച്ചനെയാണ് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കസ്റ്റഡിയില്‍ എടുത്തത്. മുമ്പും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് ജോച്ചെനെന്നാണ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനൂപ് വി പിയും സംഘവും ചേര്‍ന്ന് വാത്തിക്കുടി മേലെ ചിന്നാര്‍ ഭാഗത്ത് നടത്തിയ പരിശോധയില്‍ ആണ് രണ്ട് കിലോയിലധികം കഞ്ചാവുമായി മേലെ ചിന്നാര്‍ സ്വദേശി ജോച്ചനെ പിടികൂടിയത്. മുന്‍പും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ജോച്ചനെ ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു, വീടിനുള്ളില്‍ ഒളിപ്പിച്ച് വച്ച കഞ്ചാവ് ആണ് എക്സൈസ് സംഘം കണ്ടെടുത്തത്.
തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി മേലെചിന്നാര്‍, വാത്തിക്കുടി ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുകയാണ് പ്രതിയുടെ രീതിയെന്നാണ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അഷ്‌റഫ് കെ. എം, ദിലീപ് എന്‍. കെ, പ്രിവന്റീവ് ഓഫിസര്‍ ബിജു മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ.എം, പ്രശാന്ത് വി, അബ്ദുള്‍ ലത്തീഫ്, ധനിഷ് പുഷ്പചന്ദ്രന്‍, യധുവംശരാജ്, സുബിന്‍ വര്‍ഗീസ്, ബിബിന്‍ ജെയിംസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിമി ഗോപി, സിവില്‍ എക്സൈസ് ഓഫീസര്‍ നിതിന്‍ ജോണി എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.