എറണാകുളത്ത് ഓപ്പറേഷന്‍ ക്ലീന്‍ -ന്റെ ഭാഗമായി ഒരു ബംഗ്ലാദേശികൂടി പിടിയിലായി. സുമന്‍ ഹലാദാര്‍ നെയാണ് ഞാറയ്ക്കല്‍ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ബംഗ്ലാദേശ് ഇന്ത്യാ അതിര്‍ത്തിയിലെ പുഴ കടന്നാണ് ഇയാള്‍ ഇന്ത്യയിലേക്കെത്തിയത്. ഏജന്റാണ് രേഖകള്‍ തയ്യാറാക്കി നല്‍കിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇതോടെ ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതി പ്രകാരം റൂറല്‍ ജില്ലയില്‍ പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 35 ആയി. കഴിഞ്ഞ ദിവസം 27 ബംഗ്ലാദേശികളെ പറവൂരില്‍ നിന്ന് പിടികൂടിയിരുന്നു