കാസറഗോഡ്,കുമ്പള കോട്ടയില്‍ നിധി വേട്ടയ്ക്കെത്തിയ കേസിൽ അറസ്റ്റിലായ മുജീബ് കമ്പാറിനെതിരെ നടപടി. മുസ്‌ലിം ലീഗിലും പോഷക സംഘടനകളിലും വഹിക്കുന്ന പദവികളില്‍ നിന്ന് നീക്കം ചെയ്യും. വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണം നേടാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
അതെ സമയം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത് മുജീബ് തുടരും. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ മുസ്ലിം ലീഗ് നേതാവിന്റെ രാജി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു