പത്തനംതിട്ടയില്‍ വിവാഹസംഘത്തെ ആളുമാറി ആക്രമിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. മര്‍ദമേറ്റ സിത്താരയുടെ പരാതിയിലാണ് നടപടി. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി തുടങ്ങി.
എസ് ഐ എസ്. ജിനുവിന് എസ്പി ഓഫീസിലേക്ക് സ്ഥലംമാറ്റി.സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി ഡിഐജിക്ക് നല്‍കി. തുടര്‍ നടപടികള്‍ ഡിഐജി തീരുമാനിക്കും. കൊല്ലത്ത് വിവാഹ സൽക്കാരത്തിന് പോയി മടങ്ങി വരികയായിരുന്ന സംഘത്തെയാണ് പൊലീസ് മർദിച്ചത്.