രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീ കഫേ മേളയ്ക്ക് പട്ടാമ്പിയില്‍ തുടക്കം. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. പട്ടാമ്പി നക്ഷത്ര റീജന്‍സിക്ക് സമീപം അഞ്ച് ദിവസങ്ങളിലായാണ് മേള നടക്കുന്നത്. ഭക്ഷ്യമേളയോടൊപ്പം വിവിധ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണന മേളയും സജ്ജമാക്കിയിട്ടുണ്ട്. കഫേ ഭക്ഷ്യമേള മുഹമ്മദ് മുഹസിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 22 സ്റ്റാളുകളിലായി 23 യൂണിറ്റുകള്‍ക്ക് പങ്കെടുക്കാവുന്ന വിധമുള്ള സജ്ജീകരണങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ലൈവ് ഭക്ഷണങ്ങളും, കലാ വിരുന്നുകളും ഒരുക്കിയിട്ടുണ്ട്. മ്യൂസിക് ഫ്യൂഷന്‍, പാലക്കാട് മെഹ്ഫില്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, നൃത്താവിഷ്‌കാരം, മ്യൂസിക് നൈറ്റ് എന്നിവയും ഉണ്ടാകും. ചര്‍ച്ചകള്‍, സെമിനാറുകള്‍, കൈമാറ്റ ചന്ത എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
പട്ടാമ്പി നക്ഷത്ര റീജന്‍സിക്ക് സമീപം അഞ്ച് ദിവസങ്ങളിലായാണ് മേള നടക്കുന്നത്. ഭക്ഷ്യമേളയോടൊപ്പം വിവിധ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണന മേളയും സജ്ജമാക്കിയിട്ടുണ്ട്. കഫേ ഭക്ഷ്യമേള മുഹമ്മദ് മുഹസിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 22 സ്റ്റാളുകളിലായി 23 യൂണിറ്റുകള്‍ക്ക് പങ്കെടുക്കാവുന്ന വിധമുള്ള സജ്ജീകരണങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ലൈവ് ഭക്ഷണങ്ങളും, കലാ വിരുന്നുകളും ഒരുക്കിയിട്ടുണ്ട്. മ്യൂസിക് ഫ്യൂഷന്‍, പാലക്കാട് മെഹ്ഫില്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, നൃത്താവിഷ്‌കാരം, മ്യൂസിക് നൈറ്റ് എന്നിവയും ഉണ്ടാകും. ചര്‍ച്ചകള്‍, സെമിനാറുകള്‍, കൈമാറ്റ ചന്ത എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഓ ലക്ഷ്മികുട്ടി ഉദ്ഘാടനചടങ്ങിൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയര്‍മാന്‍ ടി പി ഷാജി, പഞ്ചായത്ത് പ്രസിഡന്റ്മാരായ ആനന്ദവല്ലി, ടീ ഉണ്ണികൃഷ്ണന്‍, ഓങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍ , രമണി, എം കെ ബേബി ഗിരിജ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ കെ ചന്ദ്രദാസ് എന്നിവരും നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ കൗണ്‍സിലര്‍മാര്‍ സി ഡി എസ് അംഗങ്ങള്‍ തുടങ്ങിയവര്‍പങ്കെടുത്തു.