തിരുവനന്തപുരം വെള്ളറട കിളിയൂരില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. കിളിയൂര്‍ സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിന്‍ ജോസ് വെള്ളറട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ചൈനയില്‍ മെഡിസിന്‍ പഠിക്കുകയായിരുന്ന പ്രജിന്‍ കൊവിഡിനെ തുടര്‍ന്ന് പഠനം നിര്‍ത്തി നാട്ടില്‍ എത്തിയിരുന്നു. സ്വതന്ത്രമായി ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്നാണ് പ്രതിയുടെ മൊഴി.
പ്രജിനെ വെള്ളറട പൊലീസ് ചോദ്യം ചെയ്യുകയാണ്. മരിച്ച ജോസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.