കാസര്‍ഗോഡ്, മടന്തക്കോട് തുരങ്കത്തില്‍ നിന്ന് ചാടിപോയപുലിയെ കണ്ടെത്താനായില്ല.മയക്ക് വെടി വയ്ക്കുന്നതിനിടെ രക്ഷപ്പെട്ട പുലിക്കായിവനം വകുപ്പ് ഇന്നും തിരച്ചിൽ നടത്തു.. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ ആകാത്തതിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.കൊളത്തൂർ വില്ലേജിലെ മടന്തക്കോട് പാറമടക്കുള്ളിൽ കുടുങ്ങിയ പുലിയെ ഇതുവരെയും പിടികൂടാനായില്ല.
ഇന്നലെ മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി രക്ഷപ്പെട്ടത്.ബുധനാഴ്ച വൈകിട്ട് ചാളക്കാട് മടന്തക്കോട്ടെ കൃഷ്ണൻ്റെ കവുങ്ങിൻ തോട്ടത്തിന് സമീപമുള്ള പാറക്കെട്ടുകൾക്കിടയിലെ മാളത്തിലാണ് പുലിയെ കണ്ടെത്തിയത്. മാളത്തിനുള്ളിൽ നിന്നുള്ള ഗർജനം കേട്ടാണ് വീട്ടുകാർ വിവരമറിഞ്ഞത്.പ്രദേശത്ത് നിരന്തരം പുലിയെ കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വയനാട്ടിൽ നിന്ന് എത്തിയ വനംവകുപ്പ് സംഘം മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.കഴിഞ്ഞ ഒരാഴ്‌ചയായി കൊളത്തൂർ, കരക്കയടുക്കം, ചളക്കാട്, വരിക്കുളം, ബാവിക്കരയടുക്കം തുടങ്ങിയ പ്രദേശങ്ങളിൽ പുലി ഭീഷണിയുണ്ട്. എത്രയും വേഗം പുലികെ പിടികൂടി ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം