കാസർഗോഡിന്റെ മലയോര മേഖലകളിൽ ഭൂചലനം. വെള്ളരിക്കുണ്ട് താലൂക്കിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.പുലർച്ചെ 1.35 ടെ അസാധാരണ ശബ്ദത്തോടെയായിരുന്നു ഭൂചലനം.ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി,പരപ്പ, പാലംകല്ല് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
അഞ്ച് സെക്കന്റ് അസാധാരണ ശബ്‌ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. പ്രഭവകേന്ദ്രം അറിവായിട്ടില്ല. കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിൽ വലിയമുഴക്കം ഉണ്ടായിട്ടുണ്ട്. ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നു റവന്യൂ വകുപ്പ് അറിയിച്ചു.