പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് രണ്ടു പേർ അറസ്റ്റില്‍. കേച്ചേരി സ്വദേശി അമല്‍ മലപ്പുറം സ്വദേശി മുബഷീര്‍ എന്നിവരാണ് പിടിയിലായത്.
അമല്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് നഗ്ന വീഡിയോകള്‍ ചെയ്യിപ്പിക്കുകയും, വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലയിടങ്ങളിലില്‍ വച്ച് ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധപീഡനം നടത്തുകയും ചെയ്തിരുന്നു. അമലിനെ പരപ്പനങ്ങാടിയില്‍ വെച്ചും മുബഷീറിനെ ഇരുമ്ബുഴിയില്‍ വെച്ചുമാണ് കോട്ടക്കല്‍ പൊലീസ് പിടികൂടിയത്.