വയനാട് തലപ്പുഴ കമ്പിപാലം ജനവാസമേഖലയില്‍ കടുവാ സാന്നിധ്യം. പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇന്നലെ വൈകീട്ടോടെയാണ് കമ്പി പാലത്തിന് സമീപം ജനവാസ മേഖലയില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളായ കാട്ടേരിക്കുന്ന്, കമ്മമല പ്രദേശങ്ങളില്‍ കടുവയുടെതെന്ന് കരുതുന്ന കാല്‍പാടുകള്‍ കണ്ടെത്തിയിരുന്നു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. കൂടും ക്യാമറയുമടക്കമുള്ളവ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.