എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. കൊലപാതകം നടന്ന് നാല് ആഴ്ച തികയും മുന്‍പാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ചേന്ദമംഗലം സ്വദേശി ഋതു ജയനാണ് കേസില്‍ ഏക പ്രതി. കഴിഞ്ഞ 16 നാണ് ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ , മകള്‍ വിനീഷ എന്നിവരെ ഋതു ജയന്‍ വീട്ടില്‍ കയറി തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വേണുവിന്റെ മരുമകന്‍ ജിതിന്‍ ചികിത്സയില്‍ തുടരുകയാണ്.