കോതമംഗലത്ത് ശുചിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ചൂട് കൂടിയതോടെ വനത്തിൽ നിന്നും തണുപ്പും തണലും വെള്ളവും തേടി രാജവെമ്പാല നാട്ടിൻ പ്രദേശത്തേക്ക് ഇറങ്ങിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.15 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി. ഇന്ന് രാജവെമ്പാലയെ വനത്തിൽ തുറന്നു വിട്ടേക്കും