അന്തരിച്ച കയർ ബോർഡ് ജീവനക്കാരി ജോളി മധു ആശുപത്രിയിൽ പ്രവേശിപ്പിക്കും മുൻപ് എഴുതിയ കത്ത് പുറത്ത്..തൊഴിലിടത്തിൽ മാനസിക പീഡനം നേരിടേണ്ടി വന്നതായി ജോളി കത്തിൽ വ്യക്തമാക്കുന്നു.
സ്ത്രീകൾക്കു നേരെയുളള ഉപദ്രവം കൂടിയാണ് തൊഴിലിടത്തിലേത് എന്നും , ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ലെന്നും കത്തിൽ സൂചനയുണ്ട്. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു ജോളി ബോധരഹിതയാകുന്നത്.