കണ്ണൂര്‍ കൊളവല്ലൂർ പിആർഎം സ്കൂളിലെ പ്ലസ് വണ്‍ വിഥ്യാര്‍ഥിയെ മര്‍ദ്ദിച്ച് എല്ലൊടിച്ച സംഭവത്തില്‍ അഞ്ച് പ്ലസ്ടു വിദ്യാർത്ഥികൾക്ക് എതിരെ പൊലീസ് കേസ് എടുത്തു.
നോട്ടം ശരിയല്ല,ബഹുമാനമില്ല എന്നി കാരണങ്ങൾ പറഞ്ഞായിരുന്നു ക്രൂര മർദ്ദനമെന്ന് എഎഫ്ഐആറിൽ പറയുന്നു.സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെയും സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ്.പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് നിഹാലിന് മർദ്ദനമേറ്റത്.മർദ്ദനത്തിൽ കുട്ടിയുടെ കൈയ്യും കാലും ഒടിഞ്ഞു.