തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിരവധി ക്രിമിനൽ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ. പെരുമ്പഴുതൂർ സ്വദേശിയായ കഞ്ചാവ് ലാലു എന്ന് വിളിക്കുന്ന ശ്യാംകുമാർ ആണ് നെയ്യാറ്റിൻകര പൊലീസ് പിടിയിലായത്.
ഇയാൾ നെയ്യാറ്റിൻകര, ബാലരാമപുരം, പൊഴിയൂർ സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയെന്ന് പൊലീസ് അറിയിച്ചു. പുളിത്തുറ ശ്രീ ചാമുണ്ഡി ദേവീക്ഷേത്രത്തിലെ മോഷണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. പ്രതിയിൽ നിന്ന് ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വിളക്കുകളും, കാഴ്ച ദ്രവ്യങ്ങളും പൊലീസ് കണ്ടെടുത്തു.