Share this Article
Union Budget
119 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍
Defendants

രണ്ടുവാഹനങ്ങളിലായി കടത്തിയ 119 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയുള്‍പെടെ 4 പേര്‍ മംഗ്‌ളൂരുവില്‍ പിടിയില്‍. ആന്ധ്രാപ്രദേശില്‍നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കൊണാജെ പൊലീസ് നടത്തിയ  പരിശോധനയിലാണ് സംഘം പിടിയിലായത്.

കാസര്‍കോട് ഉപ്പള കുക്കാര്‍ സ്വദേശി മൊയ്തീന്‍ ഷബീര്‍ (38), ആലപ്പുഴ ചാരമംഗലം സ്വദേശി യു. അജയ് കൃഷ്ണന്‍ (33), ഹരിയാണ സ്വദേശി ജീവന്‍ സിങ് (35), മഹാരാഷ്ട്ര താനെ സ്വദേശി മഹേഷ് ദ്വാരകാനാഥ് പാണ്ഡെ (30) എന്നിവരെയാണ്,രണ്ടുവാഹനങ്ങളിലായി കടത്തിയ 119 കിലോ കഞ്ചാവുമായി മംഗ്‌ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

.ആന്ധ്രാപ്രദേശില്‍നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും കേരള രജിസ്ട്രേഷനുള്ള ടെമ്പോയും പൊലീസ് പിടിച്ചെടുത്തു. ടെമ്പോയില്‍നിന്ന് 85 കിലോയും കാറില്‍നിന്ന് 34 കിലോയും കഞ്ചാവാണ് പിടിച്ചെടുത്തത്.

 മീന്‍ കൊണ്ടുപോകുന്ന ട്രേയില്‍ 40 പൊതികളിലായി ഒളിപ്പിച്ചനിലയില്‍ ആയിരുന്നു കഞ്ചാവുണ്ടായിരുന്നത്..പിടിയിലായിരിക്കുന്ന,കാസര്‍കോട് സ്വദേശി മൊയ്തീന്‍ ഷബീര്‍ ,മോഷണം, ലഹരിവില്പന, ആയുധം കൈവശംവെക്കല്‍ തുടങ്ങി 12 കേസുകളില്‍ പ്രതിയാണെന്ന്  പൊലീസ് പറഞ്ഞു. മറ്റു പ്രതികള്‍ക്കെതിരേയും വിവിധ ലഹരിക്കേസുകള്‍ നിലവിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories