Share this Article
Union Budget
ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ അവലോകന യോഗം ചേർന്നു
 Attukal Pongala

മാർച്ച് 13ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ അവലോകന യോഗം  ദേവസ്വം മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്നു. പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും ഫ്‌ളക്‌സ് ബോർഡുകൾ പൂർണ്ണമായി ഒഴിവാക്കണമെന്നും നിർദ്ദേശം. ഭക്ഷണം നൽകുന്നതിന് പ്ലാസ്റ്റിക്ക് പാക്കറ്റുകൾ ഉപയോഗിക്കരുതെന്നും യോഗത്തിൽ മന്ത്രി അറിയിച്ചു.

ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ മുന്നൊരുക്കങ്ങൾ ചർച്ചയായി. പരിസരവാസികൾക്ക് ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് വേണ്ടി പാസുകൾ നൽകുന്നതിനുള്ള നടപടിയെടുക്കണമെന്നും പൊങ്കാലയിടാനെത്തുന്ന ഭക്തർക്കായി പന്തൽ സ്ഥാപിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കൂടാതെ ഇ - ടോയ്‌ലെറ്റുകളുടെ എണ്ണം കൂട്ടാനും മുൻ വർഷത്തിൽ നിന്നും കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിക്കാനും തീരുമാനമായി..

കിള്ളിയാറിന്റെ പരിസരപ്രദേശങ്ങളിൽ കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കും, കുടിവെള്ളം പരിശോധന കർശനമാക്കും, പ്രദേശത്തെ ശുചിത്വം ഉറപ്പാക്കണം. കൂടാതെ ലഹരി ഉപയോഗം തടയുന്നതിനുള്ള നടപടികൾ എക്സൈസും പോലീസും ചേർന്ന് സ്വീകരിക്കണമെന്നും  ശുചീകരണ നടപടികൾക്കായി തിരുവനന്തപുരം നഗരസഭയും ശുചിത്വ മിഷനും സഹകരിച്ചു പ്രവർത്തിക്കണമെന്നും വി എൻ വാസവൻ നിർദ്ദേശിച്ചു.

ആരോഗ്യവകുപ്പ്, ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റ്, ലീഗൽ മെട്രോളജി,കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകൾ പ്രവർത്തനം ഏകോപിപ്പിക്കണം. സന്നദ്ധ സംഘടനകളുടെ ഉൾപ്പടെയുള്ള ആംബുലൻസ് സേവനങ്ങൾ സജ്ജമാക്കുന്നതിനോടൊപ്പം പരിചയസമ്പന്നരായ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെയുള്ള എല്ലാ മെഡിക്കൽ സേവനങ്ങളും എല്ലാ പൊങ്കാല പ്രദേശങ്ങളിലും ഉറപ്പാക്കാനും അവലോകന യോഗത്തിൽ തീരുമാനിച്ചു…മാർച്ച് 13ആണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories