തിരുവനന്തപുരത്ത് ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുക്കാത്ത വിരോധത്തില്‍ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു. മലയിന്‍കീഴ് സ്വദേശികളായ അനീഷ് ആര്യ എന്നിവര്‍ക്കാണ് മര്‍ദ്ധനത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കരിക്കകം സ്വദേശികളായ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ മര്‍ദ്ദിച്ചത്. ഇവരുടെ ഭീഷണിയില്‍ അനീഷ് പേട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു.
രേഖകള്‍ പരിശോധിച്ച പേട്ട പോലീസ് അനീഷിന്റെ വസ്തുവില്‍ കയറരുതെന്ന് എതിര്‍വിഭാഗത്തോട് പറഞ്ഞു നോട്ടീസ് നല്‍കി വിട്ടയച്ചിരുന്നു. ഇതിനുപിന്നാലെ പുരയിടത്തില്‍ ഗേറ്റ് സ്ഥാപിക്കാന്‍ അനീഷും ഭാര്യയും ഭാര്യയുടെ പിതാവും കൂടി എത്തിയപ്പോള്‍ രാജേന്ദ്രന്‍ അടക്കമുള്ള സംഘം ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു.