തന്റെ പേരിലുള്ള റോഡിന് നാമകരണം ചെയ്യാൻ ക്രിക്കറ്റ് ഇതിഹാസം നേരിട്ടെത്തി. കാസര്‍കോട്, മുനിസിപ്പല്‍ സ്റ്റേഡിയം റോഡിന്റെ ഉദ്ഘാടനത്തിനാണ് സുനിൽ ഗവാസ്ക്കർ എത്തിയത്. ഒരു കാലത്ത് തകർപ്പൻ പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ലോകം അടക്കിവാണ താരത്തെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരും.
ഇന്ത്യന്‍ ക്രിക്കറ്റിന് സമാനതകളില്ലാത്ത സംഭാവനകള്‍ അര്‍പ്പിച്ച്, രാജ്യത്തിന്റെ അഭിമാന താരമായ പത്മഭൂഷണ്‍ സുനില്‍ മനോഹര്‍ ഗവാസ്‌കറിന് ഗംഭീര വരവേൽപ്പാണ് കാസർകോട് നൽകിയത്.
ഇന്ത്യയുടെ അഭിമാന താരത്തെ കാണുവാന്‍, ആരാധകര്‍ കൂട്ടത്തോടെ ഒഴുകിയെത്തി. ആയിരങ്ങളെ സാക്ഷിയാക്കി,മുനിസിപ്പല്‍ സ്റ്റേഡിയം റോഡിന് ഗവാസ്‌കര്‍ തന്റെ പേര് നാമകരണം ചെയ്തു.
തുറന്ന വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആര്‍പ്പുവിളികളുമായി പാതയോരങ്ങളില്‍ 1000 കണക്കിന് പേരാണ് പ്രിയ താരത്തെ കാണുവാന്‍ തടിച്ച് കൂടിയത്. ആരാധകര്‍ക്ക് ഗവാസ്‌കര്‍ തന്റെ സ്‌നേഹമറിയിച്ചു.
ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ക്രിക്കറ്റ് താരങ്ങളും കായിക പ്രേമികളും ഉള്‍പെട നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.