കൈക്കൂലി കേസിൽ പിടിയിലായ എറണാകുളം ആർടിഒ ജേഴ്സൻ ഭൂമി വാങ്ങിക്കൂട്ടിയതായി വിജിലൻസ്. നാല് ഇടങ്ങളിൽ ഭൂമി വാങ്ങിയതിൻ്റെ രേഖകൾ വിജിലൻസിന് ലഭിച്ചു. മൂന്നാറിൽ അടക്കമാണ് ജേഴ്സൻ ഭൂമി വാങ്ങിയിട്ടുള്ളത്. ജേഴ്സൻ്റെ കസ്റ്റഡി കാലാവതി നാളെ അവസാനിക്കും. ജാമ്യപേക്ഷ നാളെ പരിഗണിക്കും.
മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. താൽകാലിക പെർമിറ്റിന് വേണ്ടി സ്വകാര്യ ബസ് ഉടമയിൽ നിന്നും കൈകൂലി വാങ്ങിയ കേസിലാണ് ആർടിഒ ജേഴ്സൻ പിടിയിലാകുന്നത്. കൈകൂലി വാങ്ങിയത് കണ്ടെത്തിയതിനെ തുടർന്ന് ജേഴ്സനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.