എറണാകുളത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതിയുമായി യുവതി. തൃക്കാക്കര ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അലിഷാനെക്കെതിരെയാണ് പരാതി. അതേസമയം കേസ് അട്ടിമറിക്കാനാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് ശ്രമിക്കുന്നതെന്നും യുവതി ആരോപിക്കുന്നു.
നിരന്തരമായ ലൈംഗിക പീഡനം, ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനും യുവതിക്കുമെതിരെ വധഭീഷണി, നഗ്‌ന ചിത്രങ്ങള്‍ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് നേതാവായ അലി ഷാനക്ക് എതിരെ ഇരയായ യുവതി ആരോപിക്കുന്നത്.
യുവതിയും അലിയും തമ്മില്‍ മൂന്നു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു, ഇതിനിടയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകായിരുന്നുവെന്നും യുവതി പറയുന്നു. കേസ് അട്ടിമറിക്കാനായി തനിക്ക് എതിരെ ഇയാള്‍ ഹണി ട്രാപ്പാണെന്ന് ചൂണ്ടിക്കാട്ടി വ്യാജ പരാതി നല്‍കിയതായും യുവതി പറയുന്നു.
കേസ് അട്ടിമറിക്കാന്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് ശ്രമിക്കുന്നുവെന്ന് യുവതി ആരോപിക്കുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനാല്‍ മുഖ്യമന്ത്രിക്കും, ഡിസിസി പ്രസിഡണ്ടിനും, വനിതാ കമ്മീഷന്‍, സിറ്റി പോലീസ് കമ്മീഷന്‍, ശിശു ക്ഷേമസമിതിയിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.