മലപ്പുറം എടവണ്ണ തുവ്വക്കാടില്‍ കാണാതായ കുട്ടികളെ കോഴിക്കോട് നിന്ന് കണ്ടെത്തി. മുഹമ്മദ് അസ്ലഹ്, മുഹമ്മദ് നിഹാല്‍ എന്നിവരെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. കുട്ടികള്‍ സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപകന്‍ വീട്ടില്‍ വിളിച്ച് വിവരം തിരക്കിയപ്പോഴാണ് കുട്ടികള്‍ സ്‌കൂളില്‍ അയച്ചിട്ടുണ്ട് എന്ന് രക്ഷിതാക്കള്‍ പറഞ്ഞത്.
അധ്യാപകര്‍ ഉടൻ തന്നെ എടവണ്ണ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കോഴിക്കോട് നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചത്.