കെഎസ്ആർടിസിയിലെ അകാലമരണങ്ങളിൽ അന്വേഷണം നടത്തി തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘം. മാർച്ച് ഒന്നിന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ഭാഷ്പ്പാഞ്ജലി സംഘടിപ്പിക്കും.
കഴിഞ്ഞ രണ്ടുമാസത്തിനിടെ മരിച്ച കെഎസ്ആർടിസി ജീവനക്കാരുടെ എണ്ണം പതിനേഴാണ്. അമിതമായ ജോലിഭാരവും ശിക്ഷാനടപടികള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദവുമാണ് അകാല മരണങ്ങള്‍ക്ക് കാരണം.
സംസ്ഥാന സർക്കാർ തൊഴിലാളികളെ കൊലയ്ക്ക് കൊടുക്കുകയാണെന്നും അകാലമരണങ്ങളിൽ കേന്ദ്ര- സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണം നടത്തണമെന്നും ബി എം എസ് ജനറൽ സെക്രട്ടറി എസ് അജയകുമാർ പറഞ്ഞു.
ജോലി ഭാരം കാരണം വലിയ ബുദ്ധിമുട്ടാണ് ജീവനക്കാര്‍ നേരിടുന്നത്. കൃത്യ സമയം ശമ്പളം ലഭിക്കാതായതോടെ വലിയൊരു ശതമാനം ജീവനക്കാരും പ്രതിസന്ധിയിലാണ്.
സാമ്പത്തിക അരക്ഷിതാവസ്ഥയും വിദൂര സ്ഥലങ്ങളിലേക്കുള്ള സ്ഥലം മാറ്റവും അടക്കം ജീവനക്കാരെ വലിയ രീതിയിലാണ് പ്രതിസന്ധിയിൽ ആക്കുന്നത്.
ഇതിനെതിരെ മാർച്ച് ഒന്നിന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ഭാഷ്പ്പാഞ്ജലി സംഘടിപ്പിക്കുമെന്നും ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘം അറിയിച്ചു.