മതവിദ്വേഷ പരാമർശ കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് പിസി ജോർജ്ജിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ഈരാട്ടുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.
ആരോഗ്യ സ്ഥിതി മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നാണ് പി സി ജോർജ്ജിൻ്റെ ആവശ്യം. ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പ്രോസിക്യൂഷൻ വാദം.
കേസിൽ പി സി ജോർജിനെ റിമാൻഡ് ചെയ്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചയ്‌ക്കിടെ പി സി ജോർജ് മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്