എറണാകുളം കളമശ്ശേരിയില്‍ വീണ്ടും മഞ്ഞപ്പിത്ത വ്യാപനം. നഗരസഭയുടെ വിവിധ വാര്‍ഡുകളിലാണ് രോഗ വ്യാപനം കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു മഞ്ഞപ്പിത്തം ബാധിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപം പ്രവര്‍ത്തിച്ചിരുന്ന ചായക്കട, അധികൃതര്‍ അടപ്പിച്ചു. നിലവില്‍ രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.