തിരുവനന്തപുരം വെളളറടയില്‍ വാനര ശല്യത്താൽ പൊറുതിമുട്ടി പ്രദേശവാസികള്‍. കൃഷിയിടങ്ങളിലും, കിടപ്പാടങ്ങളിലും വാനര ശല്യം ഭീഷണിയായതോടെ അധിക്യതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കൂട്ടമായി എത്തുന്ന വാനരസംഘം മലയോര മേഖലയിലെയും കാര്‍ഷിക മേഖലയെയും ജനജീവിതത്തെ ദുസ്സഹമാക്കുന്നത്.
അമ്പൂരി, ആറുകാണി, പത്തുകാണി, വെള്ളറട, കത്തിപ്പാറ ,കടുക്കറ കോട്ടൂര്‍, കള്ളിക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് വാനരശല്യം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നത്. കൂട്ടമായി എത്തുന്ന വാനരസംഘം കാര്‍ഷിക വിളകളും നശിപ്പിക്കുകയാണ്.ഇതോടെ പ്രദേശത്ത് ജനജീവിതം ദുസ്സഹമാണെന്ന് പ്രദേശവാസികൾ പറയുന്നു.
വാനരക്കൂട്ടം വാട്ടര്‍ ടാങ്കുകളില്‍ ഇറങ്ങി കുളിക്കുന്നതും, ഇലക്ട്രിക് ഉല്‍പ്പന്നങ്ങൾ ഉള്‍പ്പെടെ നശിപ്പിക്കുന്നതും പതിവാണ്. നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും വനം വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.