മലപ്പുറം തിരൂരങ്ങാടിയില്‍ എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. പാറപ്പുറം സ്വദേശികളായ അഫ്‌സല്‍, സൈഫുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. തിരൂരങ്ങാടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎ വിവിധ പാക്കറ്റുകളിലാക്കി വില്‍പ്പനയ്ക്ക് തയ്യാറാക്കിയ നിലയിലായിരുന്നു. ഇരുവരും മയക്കുമരുന്ന് ചില്ലറ വില്‍പ്പന നടത്തുന്നവരാണെന്ന് പൊലീസ് അറിയിച്ചു.