മലപ്പുറം തൃക്കലങ്ങോട് കുതിരാടത്ത് പുലിയുടെ ആക്രമണത്തില്‍ 7 ആടുകള്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് വെള്ളിയേമ്മല്‍ എന്‍.സി കരീമിന്റെ വീട്ടിലെ 7 ആടുകളെ കൊല്ലുകയും ഒന്നിനെ പകുതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത്. സിസിടിവി ദൃശ്യങ്ങില്‍ നിന്നും പുലിയാണെന്ന നിഗമനത്തിലാണ് വീട്ടുകാര്‍.
ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവായതിനാല്‍ പ്രദേശവാസികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും വനം വകുപ്പ് അറിയിച്ചു.