കണ്ണൂര്‍ കരിക്കോട്ടക്കരി ടൗണിന് സമീപം ഇറങ്ങിയ കാട്ടാനയെ വനത്തിലേക്ക് തുരത്താന്‍ ശ്രമം തുടരുന്നു. ഇന്ന് രാവിലെ ടൗണിന് സമീപം ഇറങ്ങിയ കാട്ടാന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്തിരുന്നു.
തുടര്‍ന്ന് റബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ച ആന നിലവില്‍ പ്രദേശത്തെ ചെറിയ റോഡിലിറങ്ങി നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം കുട്ടിയാനയ്ക്ക് ചെറിയ പരുക്കുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.
ആനയിറങ്ങിയ സാഹചര്യത്തില്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചു.