മലപ്പുറത്ത് കടുവയുടെ മുന്നില്‍ അകപ്പെട്ട് യുവാവ്. മലപ്പുറം കരുവാരക്കുണ്ട് ആര്‍ത്തല ചായ എസ്റ്റേറ്റിന് സമീപത്താണ് സംഭവം. കരുവാരക്കുണ്ട് സ്വദേശി ജെറിനാണ് ഇന്നലെ രാത്രി കടുവയുടെ മുന്നില്‍ അകപ്പെട്ടത്. രാത്രിയില്‍ കരുവാരക്കുണ്ടിലൂടെ സഞ്ചരിക്കുമ്പോഴാണ് കടുവ റോഡിന് നടുവിലേക്ക് ഇറങ്ങി വന്നത്.
കടുവയെ കണ്ട് ആദ്യം ഒന്ന് ഭയന്നെങ്കിലും, കടുവ ആക്രമിക്കാനായി വരുന്നില്ലെന്ന് കണ്ടതോടെ ജെറിന്‍ വാഹനം നിര്‍ത്തി കടുവയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനാരംഭിച്ചു. കുറച്ചു സമയത്തിന് ശേഷം കടുവ കാട്ടിലേക്ക് പോയി.
അതേസമയം കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവായതിനാല്‍ നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.