കൊല്ലം കടയ്ക്കലില്‍ വന്‍ ലഹരിമരുന്ന് വേട്ട. ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ഒരാള്‍ പിടിയില്‍. ഇന്നലെ രാത്രി 10 മണിയോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.
ടോറസ് ലോറിയില്‍ നൂറോളം ചാക്കുകളിലായി നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും ഉള്‍പ്പെടെ നിറച്ച നിലയിലായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ മഞ്ചേരി സ്വദേശി ബഷീറിനെ പൊലീസ് കസറ്റഡിയിലെടുത്തു. പൊലീസ് ചോദ്യം ചെയ്യലില്‍ ബാംഗ്ലൂളൂരില്‍ നിന്നുമാണ് രാസലഹരി വന്നതെന്ന് വ്യക്തമായി. കൊല്ലത്ത് നടന്ന ഏറ്റവും വലിയ രാസലഹരി വേട്ടകൂടിയാണിത്.