മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി ജെറിനാണ് അറസ്റ്റിലായത്. വനംവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് കരുവാരക്കുണ്ട് ജനവാസമേഖലയിൽ കടുവ ഇറങ്ങിയെന്ന പേരിൽ ജെറിൻ വീഡിയോ പ്രചരിപ്പിച്ചത്. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയും താനും റോഡിൽ നേർക്കുനേർ നിന്നുവെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് വനംവകുപ്പ് കണ്ടെത്തി.കടുവയെ കണ്ടതായി ജെറിൻ മാധ്യമങ്ങളോടും പറഞ്ഞിരുന്നു.