തിരുവനന്തപുരം അമരവിള എല്‍എംഎസ് സ്‌കൂളില്‍ അര്‍ധരാത്രി പ്രിന്‍സിപ്പല്‍ കയറിയ സംഭവം ചോദ്യപേപ്പര്‍ കവര്‍ച്ച ശ്രമം അല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ചോദ്യപേപ്പറിന്റെ കാവല്‍ ഡ്യൂട്ടിക്ക് നിയമിച്ച ഉദ്യോഗസ്ഥരാണ് അവിടെ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സ്‌കൂളില്‍ ഹയര്‍സെക്കഡറി പരീക്ഷാ ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന സാഹചര്യത്തില്‍ അപ്രതീക്ഷിതമായി പ്രിന്‍സിപ്പല്‍ സ്‌കൂളില്‍ എത്തിയതാണ് നാട്ടുകാരില്‍ സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വ്യക്തമായത്.