റാഗിങ് തടയാന്‍ പുതിയ കണ്ടുപിടിത്തവുമായി പതിനെട്ടുകാരന്‍. എറണാകുളം മൂവാറ്റുപുഴ സ്വദേശി അര്‍ജുനാണ് റാഗിങിനെ തടയുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.
റാഗിങ്ങിനെതിരെ എന്തെങ്കിലും ചെയ്യണമെന്നതില്‍ നിന്നാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ന ആശയം അര്‍ജുന്റെ മനസില്‍ ഉദിച്ചത്. റാഗിങ് സാഹചര്യമുണ്ടായാല്‍ മൊബൈല്‍ ഫോണിലെ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ കോളജ് പ്രിന്‍സിപ്പലിനും വാര്‍ഡനും രക്ഷിതാക്കള്‍ക്കും അടിയന്തരമായി സന്ദേശം ഈ ആപ്ലിക്കേഷനില്‍ നിന്നും ലഭിക്കുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയത്.
ആന്റി റാഗിങ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ റാഗിങ് ഉണ്ടാകുന്ന ഉടന്‍തന്നെ മൊബൈല്‍ ഫോണിലെ വോളിയം അപ് ബട്ടണ്‍ പ്രസ് ചെയ്താലാണ് അടിയന്തര സന്ദേശം ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുക. മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രോട്ടോടൈപ്പ് ആണ് ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
കൊച്ചിയിലെ സ്ഥാപനത്തില്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് എത്തിക്കല്‍ ഹാക്കിങ് വിദ്യാര്‍ഥിയാണ് അര്‍ജുന്‍. തന്റെ സുഹൃത്തിന് ബെംഗളൂരില്‍ ഉണ്ടായ അനുഭവത്തെ തുടര്‍ന്ന് കൂടിയാണ് ഇത്തരത്തിലുള്ള ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തതെന്ന് അര്‍ജുന്‍ പറഞ്ഞു.
മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്തുന്ന കോളജിലെ സെര്‍വറിലേക്ക് നേരിട്ട് സന്ദേശങ്ങള്‍ ലഭ്യമാക്കാനും ഈ ആപ്പ് വഴി കഴിയും. ഇതുവഴി റാഗിങ് നടത്തുന്ന വരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുമെന്നും അര്‍ജുന്‍ പറഞ്ഞു.