ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനനഗരി. പൊങ്കാലയോടനുബസിച്ച് ക്ഷേത്രവും പരിസരവും ഭക്തിസാന്ദ്രം. ചരിത്രത്തിലാദ്യമായി ഫയർ ആൻഡ് റസ്‌ക്യൂ വനിതാ ഉദ്യോഗസ്ഥരും ഭകതർക്ക് ഒപ്പം ചേരുന്നുണ്ട് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
അനന്തപുരിയുടെ ദേശീയ ഉത്സവമെന്നാണ് ആറ്റുകാൽ പൊങ്കാലയെ വിശേഷിപ്പിക്കുന്നത്. മാർച്ച് 13ന് നടക്കുന്ന പൊങ്കാലയോട് അനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്രവും പരിസരവും ഇതിനോടകം തന്നെ ഭക്തിസാന്ദ്രമാണ്. കലാരംഗത്തേയ്ക്ക് കടക്കുന്ന പുതുതലമുറയ്ക്ക് വേണ്ടി അംബ,അംബിക, അംബാലിക എന്നീ മൂന്നുവേദികളിലാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുന്നത്.
പൊങ്കാലയോടനുബന്ധിച്ച് സ്ത്രീകളുടെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ഇത്തവണ വനിത പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ ചരിത്രത്തിൽ ആദ്യമായി ഫയർ ആൻഡ് റസ്‌ക്യൂ വനിതാ ഉദ്യോഗസ്ഥരും ഇത്തവണ ഭകതർക്ക് ഒപ്പം ചേരുന്നുണ്ട്.
രണ്ട് സെക്ടറുകളായി തിരിഞ്ഞാണ് ഫയർ ആന്റ് റസ്‌ക്യൂ ടീം പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്തുനിന്നുള്ള ഫയർ ആൻഡ് റസ്‌ക്യൂ വനിത ഉദ്യോഗസ്ഥരാണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനോട് അനുബന്ധിച്ച് സേവനങ്ങൾ നൽകാൻ സന്നദ്ധരാകുന്നത്.