കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഷൈനിയും മക്കളായ അലീനയും ഇവാനയും റെയില്‍വെ ട്രാക്കിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മരിക്കുന്നതിന്റെ തലേന്ന് കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം ഭർത്താവ് നോബിക്കെതിരെ നിരവധി ആരോപണങ്ങളുമായി ഷൈനിയുടെ മാതാപിതാക്കൾ രംഗത്തുവന്നു.