കാസര്‍ഗോഡ് കാഞ്ഞങ്ങാട് ക്വാറി മാനേജരെ കൊള്ളയടിക്കാനായി തിരക്കഥയൊരുക്കിയത് ക്വാറിയിലെ ജീവനക്കാരന്‍. കവര്‍ച്ചാ സംഘം മാനേജരെ ഭീഷണിപ്പെടുത്തി പണം തട്ടിയത് കളിത്തോക്ക് ഉപയോഗിച്ചെന്നും വെളിപ്പെടുത്തല്‍.
ക്വാറി മാനേജര്‍ രവീന്ദ്രനില്‍ നിന്നും, പത്തുലക്ഷത്തി ഇരുപതിനായിരം രൂപയാണ് രൂപയാണ് ക്വാറി ജീവനക്കാരനായ അസം സ്വദേശി ധനഞ്ജയ് ബോറ മറ്റ് ഇതരസംസ്ഥാനത്തൊഴിലാളികളെ വച്ച് കൊള്ളയടിച്ചത്.
കര്‍ണാടക പൊലീസിന്റെ സഹായത്തോടെ മംഗലാപുരത്ത് നിന്നാണ് മൂന്ന് പ്രതികളും പിടിയിലായത്. ഇവരില്‍ നിന്നാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ ക്വാറി ജീവനക്കാരനായ ധനഞ്ജയ് ബോറയാണെന്ന വിവരം ലഭിച്ചത്.
തുടര്‍ന്ന് ബോറയെയും പൊലീസ് അറസ്റ്റ് ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കവര്‍ച്ച നടത്താന്‍ കാരണമെന്ന് ധനഞ്ജയ് ബോറ പൊലീസിനോട് പറഞ്ഞു.
കോഴിക്കോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ട രവീന്ദ്രനെ തോക്ക് ചൂണ്ടിയാണ് സംഘം പണം തട്ടിയെടുത്തിയത്. ഫോണ്‍ രേഖകളും സിസിടിവിയും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാവുന്നത്.