മലപ്പുറത്ത് ബസ്സില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ഇരുന്നൂറോളം ഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് നല്ലളം സ്വദേശി നവിന്‍ ബാബുവാണ് പാണ്ടിക്കാട് പോലീസിന്റെ പിടിയിലായത്. പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമും പാണ്ടിക്കാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വകാര്യ ബസ്സില്‍ കോഴിക്കോട് നിന്നും പാണ്ടിക്കാട് വരികയായിരുന്ന നവീന്‍ ബാബുവിനെ മൂരിപ്പാടത്ത് വച്ച് പിടികൂടിയത്.