കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാറിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ചടയമംഗലം എം സി റോഡിൽ അർദ്ധരാത്രിയോടെയാണ് സംഭവം. മീയണ്ണൂർ സ്വദേശിയായ ദിനേശ് ബാബുവും സഹോദരനും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്നു കുടുംബം. ചടയമംഗലത്ത് വച്ച് കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട് കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി. ഉടൻതന്നെ കാറിൽ തീ ആളിപ്പടരുകയായിരുന്നു.