എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് ശനി, ഞായർ ദിവസങ്ങളിൽ ഇവരുടെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നു. കുട്ടികളെ ഉപദ്രവിച്ചത് വീട്ടിൽ അമ്മയില്ലാത്ത സമയത്ത്. കുട്ടികളിലൊരാൾ കൂട്ടുകാരിക്ക് എഴുതിയ കത്തിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
യാസിർ ഷിബിലയെ വെട്ടിക്കൊന്നത് സ്വബോധത്തിൽ, ശരീരത്തിൽ 11 മുറിവുകൾ; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യാനുമായാണ് പൊലീസിന്റെ നീക്കം. യാസിർ ഷിബിലയെ വെട്ടിക്കൊന്നത് സ്വബോധത്തിൽ കൊല്ലപ്പെട്ട ഷിബിലയുടെ ഭർത്താവായ പ്രതി പുതുപ്പാടി സ്വദേശി തറോൽ മറ്റത്ത് വീട്ടിൽ യാസർ ഇപ്പോൾ റിമാൻഡിലാണ്.