കണ്ണൂര്‍ ചക്കരക്കല്ലില്‍ മുപ്പതോളം പേരെ തെരുവുനായ കടിച്ചു. കടിയേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് കടിയേറ്റത്. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. കടിയേറ്റവരില്‍ പലരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഒരു നായതന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് പലര്‍ക്കും കടിയേറ്റത്. കൂടാതെ വീട്ടില്‍ക്കയറിയും നിരവധി പേരെ തെരുവ്നായ കടിച്ചു.