മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റില്‍ പടയപ്പ വീട് തകര്‍ത്തു. ലാക്കാട് താമസിക്കുന്ന സജുവിന്റെ വീടാണ് കാട്ടാന തകര്‍ത്തത്. തൊഴിലാളികള്‍ ബഹളം വെച്ചതോടെ പടയപ്പ കാടു കയറി. കഴിഞ്ഞ രണ്ടു ദിവസമായി പടയപ്പാ ലാക്കാട് എസ്റ്റേറ്റിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയും പടയപ്പ ലാക്കാടെത്തി ഇവിടെയുള്ള വഴിയോരക്കട തകര്‍ത്തിരുന്നു.