തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം. മകളെ സുഹൃത്ത് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് പിതാവ് മധുസൂദനന്‍ രംഗത്തെത്തി. പലപ്പോഴും മകളുടെ കയ്യില്‍ ഭക്ഷണം കഴിക്കാന്‍ പോലും പൈസ ഇല്ലായിരുന്നതായും ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം അയാളുടെ അക്കൗണ്ടിലേക്ക് മകള്‍ ട്രാന്‍സ്ഫര്‍ ചെയ്‌തെന്നും പിതാവ് പറഞ്ഞു. ഐ.ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിക്കെതിരെയാണ് ആരോപണം.