മലപ്പുറം - കോഴിക്കോട് ജില്ലാ അതിർത്തിയായ കടലുണ്ടിയിൽ വൻ എംഎഡിഎംഎ വേട്ട. 350 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ലബീബ്, മുഹമ്മദ് അലി എന്നിവരാണ് പരപ്പനങ്ങാടി എക്സൈസിന്റെ പിടികൂടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.