കോട്ടയം മാഞ്ഞൂരിൽ ഗർഭിണിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി ആണ് മരിച്ചത്. താൻ ജീവനൊടുക്കാൻ പോകുകയാണെന്നും മക്കളെ നോക്കണമെന്നും അമിത അമ്മയെ അറിയിച്ചിരുന്നു. നാല് വർഷം മുൻപാണ് അഖിലും അമിതയും വിവാഹിതരായത്. വിദേശത്ത് നഴ്സായിരുന്നു അമിത.ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.