ശബരിമല ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകള്‍ക്കുമായി ശബരിമല നട ഇന്ന് തുറക്കും. തുടര്‍ച്ചയായി 18 ദിവസം ദര്‍ശനത്തിന് അവസരം. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
ഏപ്രില്‍ 11 നാണ് പമ്പാ നദിയില്‍ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകള്‍ കൂടി വരുന്നതിനാലാണ് തുടര്‍ച്ചയായി 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിക്കുന്നത്. വിഷു ദിവസമായ ഏപ്രില്‍ 14 ന് രാവിലെ നാലു മണി മുതല്‍ ഏഴുമണിവരെ വിഷുക്കണി ദര്‍ശനം. വിഷുദിനത്തില്‍ രാവിലെ ഏഴു മുതലാകും അഭിഷേകം.പൂജകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 18ന് രാത്രി 10 മണിക്ക് നടയടയ്ക്കും.