കൊല്ലം കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതക കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ പ്രതിയെ കല്ലമ്പലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.പങ്കജിൻ്റെ ക്വട്ടേഷൻ പ്രകാരമാണ് കൊലപാതകമെന്നാണ് നിഗമനം. മാർച്ച് 27നാണ് ജിം സന്തോഷ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. ഈ കേസിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷം ഗുണ്ടാസംഘം അകത്തുകടന്നാണ് കൊലപ്പെടുത്തിയത്.