ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സ്ത്രീയും സഹായിയും പിടിയിലായ കേസില്‍ അന്വേഷണം തുടരുന്നു. കഞ്ചാവ് നല്‍കിയെന്ന് തസ്ലിമ പറഞ്ഞ സിനിമ താരങ്ങളായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് എക്‌സൈസ് തീരുമാനം. താരങ്ങളുമായുള്ള ഇടപാടുകളുടെ ഡിജിറ്റല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം എക്‌സൈസിന് ലഭിച്ചിരുന്നു.
സിനിമ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇന്നലെയാണ് രണ്ടു കോടിയോളം വില വരുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി തസ്ലിമ സുല്‍ത്താനയും ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസും എക്‌സൈസിന്റെ പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നടന്‍മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് നല്‍കിയെന്ന് തസ്ലിമ മൊഴി നല്‍കിയത്.